PM Modi facing crisis of credibility, says Rahul Gandhi
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലുളള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന രാഹുല്‍ ഗാന്ധി. ഓഖി ദുരന്ത ബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണമെന്നും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പരാജയമാണ് പടയൊരുക്കം ജാഥയെ വിജയത്തിലേക്ക് എത്തിച്ചതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിലുമുള്ള വിശ്വസവും നഷ്ടപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് കോണ്‍ഗ്രിസലാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. രാജ്യത്തെ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നില്ല, അവയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ബി.ജെ.പി രാജ്യത്തെ ശക്തിപ്പെടുത്താനല്ല, ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. രാഹുല്‍ പറഞ്ഞു.